പാലക്കാട് ജില്ലയിലെ സുന്ദരമായ ഹില്സ്റ്റേഷനാണ് നെല്ലിയാമ്പതി. പാലക്കാട് നിന്ന് 60 കിലോമീറ്റര്അകലെയുള്ള നെല്ലിയാമ്പതിയിലേക്കുള്ള യാത്രയേക്കുറിച്ച് ഗൗരി എഴുതുന്നു. 2014 മെയ് മാസത്തിലാണ് ഞങ്ങള്കൂട്ടുകാരെല്ലാവരും കൂടെ നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിച്ചത്. പാലക്കാടന്ഉഷ്ണക്കാറ്റില്നിന്നും ഒരു ആശ്വാസത്തിനായി, വിട പറയാന്ഒരുങ്ങുന്ന സൗഹൃദങ്ങള്ക്ക് ഒരുമിച്ചുള്ള ഒരു ദിവസം കൂടെ പങ്കിടാനായി.

 

ചെറുപ്പത്തില്എപ്പോഴോ നെല്ലിയാമ്പതിയില്പോയ ഓര്മ്മ മാത്രമാണ് എനിക്കുള്ളത്. പാലക്കാട്ടുക്കാര്മലമ്പുഴ കഴിഞ്ഞാല്നെല്ലിയാമ്പതിയാണ് കുടുംബസമേതം അവധി ആഘോഷിക്കാന്തിരഞ്ഞെടുക്കാറുള്ളത്. പാലക്കാട്നിന്ന് 60 കി.മീ മാറിയാണ് നെല്ലിയാമ്പതി മലനിരകള്‍. നെന്മാറയില്നിന്നും 30 കിലോമീറ്ററും

കാറിലും ബൈക്കിലും ആയാണ്ഞങ്ങള്‍ 12 പേര്നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ടത്. രാവിലെ 10 മണിക്ക് യാത്ര രംഭിച്ച ഞങ്ങള്ഏകദേശം 12 മണിയോടെയാണ് കൈകാട്ടി എന്ന കൊച്ചു ടൗണില്എത്തിച്ചേര്ന്നത്. അവിടുന്ന് അല്പ്പം മുന്നോട്ടു പോയാല്പുലയപ്പാറ ജംഗ്ഷന്‍. അതു കഴിഞ്ഞാലാണ് നമ്മുടെ നെല്ലിയാമ്പതിയിലെ പ്രധാന വ്യു പോയിന്റും സീതാര്കുണ്ടും മറ്റും. വണ്ടികള്പാര്ക്ക്ചെയ്തതിനു ശേഷം നീണ്ടു പരന്നു കിടക്കുന്ന തേയില തോട്ടങ്ങളോട് ചേര്ന്നുള്ള വഴിയിലുടെ ഞങ്ങള്നടന്നു. യൂണിഫോം ധരിച്ച സ്കൂള്കുട്ടികള്അവരുടെ ടീച്ചര്മാര്ക്കൊപ്പം നടക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന മറ്റു കുട്ടികള്‍. അവരെയൊക്കെ കണ്ടപ്പോള്കൂട്ടുകാര്ക്കൊപ്പം വന്ന ഞാന്എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്ന് അറിഞ്ഞു.

 

നെല്ലിയാമ്പതിയുടെ മുഖമുദ്രയായ നെല്ലിമരം ഒരുമിച്ചുള്ള എത്രയെത്ര യാത്രകള്‍. ആണ്‍-പെണ്ഭേദമില്ലാതെ എത്രയെത്ര സാഹസങ്ങള്‍. കളിതമാശകള്പറഞ്ഞും പൊട്ടിച്ചിരിച്ചും ഞങ്ങള്നടന്നു. അങ്ങിങ്ങായി കുരങ്ങുകള്ചാടി നടക്കുന്നു. അവര്ക്കു പറ്റിയ എന്തെങ്കിലും ഞങ്ങളുടെ കയ്യില്ഉണ്ടോ എന്നു സൂക്ഷിച്ചു നോക്കികൊണ്ട്‌. നട്ടുച്ച വെയിലില്ഞങ്ങള്പാറകള്ക്ക് മുകളില്ഇരുന്നും നിന്നുമുള്ള ധാരാളം ഫോട്ടോകള്എടുത്തു. അതു കൊണ്ടാവണം ഞങ്ങള്ക്ക് ചെറുതായി ദാഹിക്കാന്തുടങ്ങിയിരുന്നു. പെട്ടെന്ന് പുറപ്പെട്ടത്കൊണ്ട് കയ്യില്വെള്ളം കരുതിയിരുന്നതുമില്ല. വണ്ടികള്പാര്ക്ക്ചെയ്തിരുന്ന സ്ഥലത്ത് മാത്രമേ കടകളും ഉള്ളു. തിരിച്ചു നടക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഞങ്ങള്മുന്നോട്ടുള്ള നടത്തം തുടര്ന്നു. കുറച്ചു നടന്നു കഴിഞ്ഞാല്ഒരു ഇറക്കം കാണാം. അതിലൂടെ നടന്നാല്സീതാര്കുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് എത്തിച്ചേരും.

 

വനവാസത്തിനായി പുറപ്പെട്ട രാമനും സീതയും ലക്ഷ്മണനും സീതാര്കുണ്ടില്വിശ്രമിച്ചു എന്നാണ് ഐതീഹ്യം. അവിടുത്തെ വെള്ളച്ചാട്ടത്തില്സീത സ്നാനം ചെയ്തതിനാലാണ് സീതാര്കുണ്ടിനു പേരു വന്നതെന്നും ഐതീഹ്യമുണ്ട്. അവിടെ നിന്ന് നോക്കിയാല്ചുള്ളിയാര്ഡാം കാണാം. സീതാര്കുണ്ടില്ചെറിയ വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്.അവിടെ നിന്നും വീണ്ടും ഇറങ്ങിയാല്മറ്റൊരു വെള്ളച്ചാട്ടത്തിനു അടുത്തും എത്തും. ഇനിയും നടത്തം തുടര്ന്നാല്ക്ഷീണിച്ചു വീഴുമെന്നു അറിയാമായിരുന്നത് കൊണ്ട് ഞങ്ങള്അവിടെ കണ്ട ഒരു മരത്തണലില്ഇരുന്നു. ഞങ്ങള്ക്കെല്ലാം വിശക്കാനും തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലൊരാള്അപ്പോഴാണ് ഞാവല്മരം കണ്ടുപിടിച്ചത്. വൈകാതെ ഞാവല്പഴങ്ങള്പറിച്ചു തിന്നാനുള്ള ആവേശമായി. ജീവിതത്തില്ഇന്നേ വരെ മരത്തില്കയറാത്തവര്വരെ വലിഞ്ഞു കയറി. ക്ഷീണം ഞങ്ങള്മറന്നു. ഞാവല്പ്പഴം ഇത്ര രുചിയുള്ളതായിരുന്നു എന്ന് അന്ന് വരെയും എനിക്കറിയില്ലായിരുന്നു.

Go Top